തൃശ്ശൂരിൽ ഗൃഹനാഥൻ തീ കൊളുത്തിയ മകനും പേരക്കുട്ടിയും മരിച്ചു
Sep 14, 2023, 15:06 IST

തൃശ്ശൂർ ചിറക്കേക്കോട് ഗൃഹനാഥൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ മകനും പേരക്കുട്ടിയും മരിച്ചു. ചിറക്കേക്കോട് സ്വദേശി ജോജി(40), ജോജിയുടെ മകൻ ടെൻഡുൽക്കർ(12) എന്നിവരാണ് മരിച്ചത്. ജോജിയുടെ ഭാര്യ ലിജി(34) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കുടുംബവഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. ഇന്നലെ അർധരാത്രിയോടെ ഇവർ കിടക്കുന്ന റൂമിലെത്തിയ പിതാവ് ജോൺസൺ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇതിന് പിന്നാലെ വിഷം കഴിച്ച ജോൺസൺ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്
ഭാര്യയെ മുറിയിലാക്കി വാതിലടച്ച ശേഷമായിരുന്നു ജോൺസൺ മകനെയും കുടുംബത്തെയും തീ കൊളുത്തിയത്. തീ പടരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തി ഇവരെ ആശുപത്രിയിൽ എത്തിച്ചത്.