തൃശ്ശൂർ ശ്രീനാരായണപുരത്ത് വിദ്യാർഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു
Nov 20, 2023, 12:32 IST

തൃശ്ശൂർ നാരായണപുരത്ത് വിദ്യാർഥി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു. ശ്രീനാരായണപുരം പോഴങ്കാവ് വടക്കുംചേരി ഷൈജുവിന്റെ മകൻ ശ്രുത കീർത്ത്(11) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ശബരിമല തീർഥാടനത്തിനായി വ്രതം നോറ്റ ശ്രുത കീർത്ത് അച്ഛനും അമ്മയ്ക്കുമൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു. കുളക്കടവിലായിരുന്ന കുട്ടിയെ കാണാതായതോടെ തെരച്ചിൽ നടത്തിയപ്പോഴാണ് കുളത്തിൽ വീണ നിലയിൽ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.