തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ പന്തൽ പൊളിക്കുന്നതിനിടെ 3 പേർ ഷോക്കേറ്റ് മരിച്ചു

Crime

ചേർത്തല കണിച്ചുകുളങ്ങരയിൽ വെള്ളാപ്പള്ളി നടേശന്‍റെ വീട്ടിൽ കെട്ടിയിരുന്ന വിവാഹപ്പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്നുപേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ച മൂന്നുപേരും ഇതര സംസ്ഥാന തൊഴിലാളികളാണ്.

ബിഹാർ സ്വദേശികളായ ആദിത്യൻ, കാശി റാം, പശ്ചിമ ബംഗാൾ സ്വദേശി ധനഞ്ജയൻ എന്നിവരാണ് മരിച്ചത്. ബിഹാർ സ്വദേശികളായ ജാദുലാൽ, അനൂപ്, അജയൻ എന്നിവർക്കാണ് പരിക്കേറ്റത്. തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിനായി ഇട്ടിരുന്ന പന്തൽ പൊളിക്കുന്നതിനിടെയായിരുന്നു അപകടം.

കഴിഞ്ഞ 28 ന് കൊച്ചി ഹയാത്ത് ഹോട്ടലിൽ വിവാഹവും കഴിഞ്ഞ ഞായറാഴ്ച കണിച്ചുകുളങ്ങരയിലെ വീട്ടിൽ റിസെപ്ഷനുമായിരുന്നു. കല്യാണപ്പന്തൽ ഇന്നലെയാണ് പൊളിച്ചു മാറ്റിയത്. ഇവർ ഉപയോഗിച്ച കമ്പി എക്സ്ട്രാ ഹൈടെൻഷൻ ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്. അപകടത്തിൽ മൂന്നുപേരും തൽക്ഷണം മരിച്ചു. മരിച്ചവരുടെ വിശദ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.

Share this story