തുവ്വൂർ കൊലപാതകം: തെളിവെടുപ്പിനിടെ സംഘർഷം; പ്രതികളെ കയ്യേറ്റം ചെയ്ത് നാട്ടുകാർ

sujitha

മലപ്പുറം തുവ്വൂരിൽ യുവതിയെ കൊന്ന് കുഴിച്ച് മൂടിയ കേസിൽ തെളിവെടുപ്പിനിടെ സംഘർഷം. നാട്ടുകാർ പ്രതികളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്. സ്ഥലത്ത് പോലീസും നാട്ടുകാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കേസിലെ പ്രതികളായ വിഷ്ണു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാൻ എന്നിവരെയാണ് തുവ്വൂരിലെ കൊലപാതകം നടന്ന വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നത്

തുവ്വൂർ കൃഷിഭവനിലെ താത്കാലിക ജീവനക്കാരിയായിരുന്ന സുജിതയെ കൊലപ്പെടുത്തിയ കേസിൽ വിഷ്ണു, സഹോദരങ്ങൾ, അച്ഛൻ മുത്തു എന്നിവരാണ് അറസ്റ്റിലായത്. വിഷ്ണുവിന്റെ വീട്ടുവളപ്പിലെ മാലിന്യക്കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്.
 

Share this story