തുവ്വൂർ കൊലപാതകം: വീട്ടുടമ വിഷ്ണുവടക്കം അഞ്ച് പേർ അറസ്റ്റിൽ

Police

മലപ്പുറം തുവ്വൂർ കൊലപാതകത്തിൽ നാല് പേർ അറസ്റ്റിൽ. വീട്ടുടമ വിഷ്ണുവും സഹോദരങ്ങളും സുഹൃത്തുമാണ് അറസ്റ്റിലായത്. തുവ്വൂർ പഞ്ചായത്ത് ഓഫീസിന് സമീപം റെയിൽവേ പാളത്തിന് അടുത്തുള്ള വിഷ്ണുവിന്റെ വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടത്. തുവ്വൂർ കൃഷിഭവനിലെ ജോലിക്കാരിയായ സുജിതയെ ഈ മാസം 11 മുതൽ കാണാനില്ലായിരുന്നു

വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വീട്ടുവളപ്പിൽ മൃതദേഹം കുഴിച്ചിട്ട കാര്യം പറഞ്ഞത്. തുവ്വൂർ പഞ്ചായത്തിലെ കുടുംബശ്രീയുടെ കാര്യങ്ങളുടെ ചുമതലയുണ്ടായിരുന്ന താത്കാലിക ജീവനക്കാരി കൂടിയായിരുന്നു സുജിത

വിഷ്ണു, വിഷ്ണുവിന്റെ അച്ഛൻ കുഞ്ഞുണ്ണി, വിഷ്ണുവിന്റെ സഹോദരൻമാരായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാൻ എന്നിവരാണ് അറസ്റ്റിലായത്. സംഭവദിവസം ചികിത്സക്കായി ഹെൽത്ത് സെന്ററിലേക്കെന്ന് പറഞ്ഞാണ് സുജിത വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് കാണാതാകുകയായിരുന്നു.
 

Share this story