തുവ്വൂർ സുജിത കൊലക്കേസ്: പ്രതി വിഷ്ണുവിനെ യൂത്ത് കോൺഗ്രസിൽ നിന്നും പുറത്താക്കി

sujitha

തുവ്വൂർ സുജിത കൊലപാതക കേസിലെ പ്രതി വിഷ്ണുവിനെ യൂത്ത് കോൺഗ്രസിൽ നിന്നും പുറത്താക്കി. സംഘടനാപരമായ കാരണങ്ങളാൽ 2023 മെയ് 24ന് തന്നെ ഇയാളെ ഭാരവാഹിത്വത്തിൽ നിന്ന് പുറത്താക്കിയെന്നാണ് യൂത്ത് കോൺഗ്രസ് ഇപ്പോൾ പറയുന്നത്. പ്രതി വിഷ്ണുവിനെ സംരക്ഷിക്കില്ലെന്നും യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി വ്യക്തമാക്കി

വിഷ്ണു തന്റെ വീട്ടിൽ വെച്ച് തന്നെയാണ് കൊലപാതകം നടത്തിയത്. ഈ മാസം 11 മുതലാണ് സുജിതയെ കാണാതായത്. സുജിതയെ കാണാതായതിന്റെ പിറ്റേ ദിവസം തുവ്വൂരിലെ സ്വർണക്കടയിൽ വിഷ്ണു ആഭരണങ്ങൾ വിൽക്കാനെത്തിയിരുന്നു. ഇത് കൊന്ന് കുഴിച്ചുമൂടി സുജിതുയടെ ആഭരണങ്ങളായിരുന്നു എന്നാണ് നിഗമനം.
 

Share this story