സേവാഭാരതിയുടെ ഊട്ടുപുരയിൽ വീണ്ടും തിരുവഞ്ചൂർ;കൊവിഡ് പ്രോട്ടോക്കോൾ പരിശോധിക്കാനെത്തിയതെന്ന് വിശദീകരണം

സേവാഭാരതിയുടെ ഊട്ടുപുരയിൽ വീണ്ടും തിരുവഞ്ചൂർ;കൊവിഡ് പ്രോട്ടോക്കോൾ പരിശോധിക്കാനെത്തിയതെന്ന് വിശദീകരണം

പനച്ചിക്കാട് ക്ഷേത്രത്തിലെ സേവാഭാരതിയുടെ ഊട്ടുപുര കോൺഗ്രസ് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ വീണ്ടും സന്ദർശിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണോ കാര്യങ്ങളെല്ലാം നടത്തുന്നതെന്ന് പരിശോധിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നും അതിനാലാണ് എത്തിയതെന്നും തിരുവഞ്ചൂർ വിശദീകരിച്ചു

പനച്ചിക്കാട് ക്ഷേത്രം തന്റെ മണ്ഡലത്തിലാണ്. ക്ഷേത്രത്തെ ഒരിക്കലും രാഷ്ട്രീയമായി ഉപയോഗിക്കരുതെന്നും തിരുവഞ്ചൂർ പറഞ്ഞു. ഊട്ടുപുരയിൽ പോയ അദ്ദേഹം സേവാഭാരതി പ്രവർത്തകരുമായി സംസാരിച്ചു. പിന്നീടാണ് മാധ്യമപ്രവർത്തകരെ കണ്ടത്.

ഒക്ടോബർ 17നും തിരുവഞ്ചൂർ സേവാഭാരതിയുടെ ഊട്ടുപുരയിൽ എത്തിയിരുന്നു. അന്നും സന്ദർശനം വിവാദമായപ്പോൾ അമ്പലത്തിൽ പോയാൽ ആർ എസ് എസ് ആകുമോ എന്നായിരുന്നു തിരുവഞ്ചൂരിന്റെ ചോദ്യം

Share this story