നാലാം ദിവസവും കൃഷ്ണയെ കൂട്ടാതെ തള്ളയാന; കുട്ടിയാനയെ ഷെൽട്ടറിൽ നിന്നും മാറ്റും

krishna

പാലക്കാട് അഗളിയിൽ കൂട്ടം തെറ്റി ഒറ്റപ്പട്ട കുട്ടിയാന കൃഷ്ണയെ കൂട്ടാൻ നാലാം ദിവസവും അമ്മയാന എത്തിയില്ല. ഇതോടെ നിലവിലെ ഷെൽട്ടറിൽ നിന്ന് കുട്ടിയാനയെ വനംവകുപ്പ് മാറ്റും. കൃഷ്ണവനത്തിലെ ബൊമ്മിയാംപ്പടിയിലെ കാട്ടിലേക്കാണ് കൃഷ്ണയെ മാറ്റുന്നത്. ഇന്നലെ രാത്രി കൂടിന് സമീപം തള്ളയാന എത്തിയെങ്കിലും കൃഷ്ണയെ കൊണ്ടുപോയില്ല

കുട്ടിയാനയെ ഇനി തള്ളയാന കൂട്ടാൻ സാധ്യത കുറവാണെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു. ഇതോടെയാണ് കാടിനകത്ത് വനംവകുപ്പിന്റെ ക്യാമ്പ് സ്റ്റേഷന്റെ സമീപത്തേക്ക് കൃഷ്ണയെ മാറ്റുന്നത്. അട്ടപ്പാടി പാലൂരിൽ കൂട്ടം തെറ്റിയ കാട്ടാനക്കുട്ടി എത്തിയത് രണ്ട് ദിവസം മുമ്പാണ്.


 

Share this story