ഇന്ന് സംസ്ഥാനത്ത് 21 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു

ഇന്ന് സംസ്ഥാനത്ത് 21 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ഇടവ സ്വദേശിനി രമഭായ് (54), കാഞ്ഞിരംപാറ സ്വദേശിനി ഇന്ദിരദേവി (66), പുന്നയ്ക്കാമുഗൾ സ്വദേശിനി സ്നേഹലത ദേവി (53), കൊല്ലം വടക്കേവിള സ്വദേശിനി റഹ്‌മത്ത് (64), പെരുമൺ സ്വദേശി ശിവപ്രസാദ് (70), എറണാകുളം സൗത്ത് വൈപ്പിൻ സ്വദേശിനി ഖദീജ (74), ഇടകൊച്ചി സ്വദേശിനി ലക്ഷ്മി (77), മാലിയൻകര സ്വദേശിനി ശ്രീമതി പ്രകാശൻ (75), തുറവൂർ സ്വദേശി സി.എസ്. ബെന്നി (53), ഫോർട്ട് കൊച്ചി സ്വദേശി പി.എസ്. ഹംസ (86), തൃശൂർ ഒല്ലൂർ സ്വദേശിനി ഓമന (63), വടക്കേക്കാട് സ്വദേശി കാദർഖാജി (86), വെള്ളറകുളം സ്വദേശി അബ്ദുൾ ഖാദർ (67), മലപ്പുറം അരീക്കോട് സ്വദേശിനി അയിഷകുട്ടി (72), ആനക്കയം സ്വദേശിനി മറിയുമ്മ (55), കോഴിക്കോട് പുതൂർ സ്വദേശി അബൂബേക്കർ (65), മേലൂർ സ്വദേശി യാസിർ അരാഫത്ത് (35), പായിമ്പ്ര സ്വദേശി രാമകൃഷ്ണൻ (73), വടകര സ്വദേശിനി ശ്യാമള (73), കണ്ണൂർ ആലക്കോട് സ്വദേശിനി ക്ലാരമ്മ ജോയ് (63), കാസർഗോഡ് കുമ്പള സ്വദേശി ടി.കെ. സോമൻ (63) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1182 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.

അതേസമയം സംസ്ഥാനത്ത് ഇന്ന് 5022 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലപ്പുറം 910, കോഴിക്കോട് 772, എറണാകുളം 598, തൃശൂർ 533, തിരുവനന്തപുരം 516, കൊല്ലം 378, ആലപ്പുഴ 340, കണ്ണൂർ 293, പാലക്കാട് 271, കോട്ടയം 180, കാസർഗോഡ് 120, വയനാട് 51, പത്തനംതിട്ട 32, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്.

തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 59 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4257 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 647 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 862, കോഴിക്കോട് 669, എറണാകുളം 398, തൃശൂർ 518, തിരുവനന്തപുരം 357, കൊല്ലം 373, ആലപ്പുഴ 333, കണ്ണൂർ 279, പാലക്കാട് 121, കോട്ടയം 155, കാസർഗോഡ് 101, വയനാട് 50, പത്തനംതിട്ട 30, ഇടുക്കി 11 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

Share this story