ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവിന് ശുപാർശ ചെയ്ത മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

suspension

 ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവിന് ശുപാർശ ചെയ്ത മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പ്രതികൾക്ക് ഇളവ് നൽകാനുള്ള നീക്കം വിവാദമായതിന് പിന്നാലെയാണ് സർക്കാരിന്റെ നടപടി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിഷയം സഭയിൽ ഉന്നയിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വാർത്താക്കുറിപ്പ് പുറത്തുവിട്ടിരിക്കുന്നത്.

കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ എസ് ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് -I ബി ജി അരുൺ, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ഒ വി രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സർവീസിൽ നിന്നും സസ്പെന്റ് ചെയ്യാൻ ഉത്തരവിട്ടിരിക്കുന്നത്.

Share this story