ട്രെയിൻ തീവെപ്പിന് തീവ്രവാദ ബന്ധം; ആവർത്തിക്കുന്നത് സർക്കാരിന്റെ അനാസ്ഥയെന്ന് സുരേന്ദ്രൻ
Jun 1, 2023, 12:35 IST

കണ്ണൂരിൽ ട്രെയിനിന് തീയിട്ട സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കെ സുരേന്ദ്രൻ. തീവെപ്പിന് തീവ്രവാദ ബന്ധമുണ്ട്. തീവെപ്പ് ആവർത്തിച്ചത് സർക്കാരിന്റെ പിടിപ്പുകേടാണ്. കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നത് കൊണ്ടാണ് തീവ്രവാദികളെ ഇത്രയെങ്കിലും പിടിച്ചുകെട്ടാനാകുന്നത്.
കേരളാ പോലീസ് എന്ത് ചെയ്യുകയായിരുന്നു. തീവ്രവാദികളോട് മൃദു സമീപനമാണ്. ഞെട്ടിപ്പിക്കുന്ന സംഭവമാണ് കണ്ണൂരിലേത്. മത തീവ്രവാദികളെ നിരീക്ഷിക്കുന്നതിൽ അനാസ്ഥയുണ്ട്. തീവ്രവാദ ശക്തികൾ അതിവേഗം ശക്തിപ്പെടുന്നു. വോട്ട് ബാങ്കിന് വേണ്ടി സംസ്ഥാന സുരക്ഷ ബലി കൊടുക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.