കണ്ണൂരിൽ ട്രെയിനിന് തീപിടിച്ച സംഭവം; വിവരങ്ങൾ തേടി എൻഐഎ

kannur

കണ്ണൂർ ട്രെയിൻ തീവെപ്പ് കേസിൽ എൻഐഎ വിവരങ്ങൾ തേടി. സംസ്ഥാന റെയിൽവേ പോലീസിൽ നിന്നാണ് എൻഐഎ വിവരങ്ങൾ ശേഖരിക്കുക. അട്ടിമറി സംശയിക്കുന്ന സാഹചര്യത്തിലാണ് എൻഐഎയുടെ ഇടപെടൽ. എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് അന്വേഷിക്കുന്നതും എൻഐഎയാണ്. ഈ സാഹചര്യം കൂടി മുൻനിർത്തിയാണ് വിവരശേഖരണം നടത്തുന്നത്

ഇന്ന് പുലർച്ചെ 1.45ഓടെയാണ് കണ്ണൂരിൽ നിർത്തിയിട്ടിരുന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ തീപടർന്നത്. ഒരു ബോഗി പൂർണമായും കത്തിനശിച്ചു. ട്രെയിനിന് സമീപത്തേക്ക് ഒരാൾ കാനുമായി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതാണ് സംഭവം അട്ടിമറിയാണെന്ന സംശയം ജനിപ്പിച്ചത്.
 

Share this story