പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കത്തിൽ ഉമ്മൻ ചാണ്ടിയെ വലിച്ചിഴക്കരുതെന്ന് തിരുവഞ്ചൂർ
Jun 9, 2023, 15:23 IST

കെപിസിസി ബ്ലോക്ക് പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കത്തിലേക്ക് ഉമ്മൻ ചാണ്ടിയെ വലിച്ചിഴക്കരുതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് നേതൃത്വത്തിനെതിരെ എ ഗ്രൂപ്പ് നേതാക്കൾ ബംഗളൂരുവിലെത്തി ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു
രോഗാവസ്ഥയിൽ ഉമ്മൻ ചാണ്ടിയെ വിവാദ നായകനാക്കുന്നത് അദ്ദേഹത്തോട് ചെയ്യുന്ന അനീതിയാണ്. ഉമ്മൻ ചാണ്ടി കോൺഗ്രസിന്റെ പൊതു സ്വത്താണെന്നും തിരുവഞ്ചൂർ പറഞ്ഞു. അതേസമയം നേതൃത്വത്തിന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെ ഒന്നിച്ച് നീങ്ങാൻ എ, ഐ ഗ്രൂപ്പുകൾ തീരുമാനിച്ചു. രമേശ് ചെന്നിത്തല, എംഎം ഹസൻ, കെസി ജോസഫ്, ബെന്നി ബെഹന്നാൻ, എംകെ രാഘവൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.