ഇരുചക്ര വാഹനത്തിൽ കുട്ടികളുമായി യാത്ര; ഇളവ് അനുവദിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ

bike

ഇരുചക്ര വാഹനത്തിൽ കുട്ടികളുമായി യാത്ര അനുവദിക്കാനാകില്ലെന്ന നിലപാടുമായി കേന്ദ്രസർക്കാർ. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എളമരം കരീം എംപി നൽകിയ കത്തിന് മറുപടിയായാണ് മന്ത്രിയുടെ പ്രതികരണം. നാളെ മുതൽ സംസ്ഥാനത്ത് എഐ ക്യാമറ വഴി പിഴ ഈടാക്കാൻ തീരുമാനിച്ചിരിക്കെയാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്.

10 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ഇരുചക്ര വാഹനത്തിൽ ഇളവ് അനുവദിക്കണമെന്നായിരുന്നു എളമരം കരീം ആവശ്യപ്പെട്ടത്. എഐ ക്യാമറകൾ ഉപയോഗിച്ച് നിയമലംഘനങ്ങളിൽ ജൂൺ അഞ്ചാം തീയതി മുതൽ പിഴ ഈടാക്കുമെന്നാണ് മന്ത്രി ആന്റണി രാജു നേരത്തെ അറിയിച്ചത്. കേന്ദ്രസർക്കാർ തീരുമാനം വരുന്നതുവരെ 12 വയസ്സിൽ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്താൽ പിഴ ഈടാക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
 

Share this story