അടിമാലിയിൽ ആദിവാസി യുവാവിനെ കുത്തിക്കൊന്നു; പ്രതി പിടിയിൽ

Police

അടിമാലിയിൽ ആദിവാസി യുവാവിനെ കുത്തിക്കൊന്നു. കൊരങ്ങാട്ടി സ്വദേശി അട്ടിലാനിക്കൽ സാജനാണ് കൊല്ലപ്പെട്ടത്. പ്രതി തലമാലി സ്വദേശി സിറിയക്കിനെ പോലീസ് പിടികൂടി. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു. കാപ്പ കേസിൽ ജയിലിലായിരുന്ന സിറിയക് രണ്ട് മാസം മുമ്പാണ് പുറത്തിറങ്ങിയത്. 

സിറിയക്കിനൊപ്പം കഴിഞ്ഞിരുന്ന സ്ത്രീയെയും മകനെയും സാജൻ മർദിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. മദ്യലഹരിയിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും സിറിയക് കത്തിയെടുത്ത് സാജനെ കുത്തുകയുമായിരുന്നു.
 

Share this story