തൃപ്പുണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന്; ഓണാഘോഷങ്ങൾക്ക് തുടക്കം
Aug 20, 2023, 08:47 IST

ഓണാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. ചരിത്ര പ്രസിദ്ധമായ തൃപ്പുണിത്തുറ അത്തച്ചമയം ഇന്ന് നടക്കും. രാവിലെ ഒമ്പത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അത്തം പതാക ഉയർത്തും. അത്തം ഘോഷയാത്ര നടൻ മമ്മൂട്ടി ഫ്‌ളാഗ് ഓഫ് ചെയ്യും. പത്ത് മണിയോടെ വർണോജ്വലമായ അത്തം ഘോഷയാത്ര ആരംഭിക്കും
രാവിലെ പത്ത് മണി മുതൽ സിയോൺ ഓഡിറ്റോറിയത്തിൽ പൂക്കള മത്സരവും ഉച്ചയ്ക്ക് മൂന്ന് മണിയോടെ പൂക്കള പ്രദർശനവും നടക്കും. ഹരിത പെരുമാറ്റച്ചട്ടം കർശനമായി പാലിച്ചാണ് അത്തം ഘോഷയാത്ര നടത്തുക. നിശ്ചലദൃശ്യങ്ങൾക്കൊപ്പം 75 ഓളം കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമായി ഉണ്ടാകും. തൃപ്പൂണിത്തുറ നഗരസഭയുടെ നേതൃത്വത്തിൽ പത്തുദിവസം നീണ്ടുനിൽക്കുന്ന വിപുലമായ സാംസ്‌കാരിക പരിപാടികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.