17കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ തിരുവനന്തപുരത്ത് ട്യൂഷൻ അധ്യാപിക അറസ്റ്റിൽ

missing

പ്രായപൂർത്തിയാകാത്ത  പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 22കാരിയായ ട്യൂഷൻ അധ്യാപിക അറസ്റ്റിൽ. 17കാരിയെയാണ് ഇവർ തട്ടിക്കൊണ്ടുപോയത്. തിരുവനന്തപുരം സ്വദേശിയായ അധ്യാപികയെ കൊച്ചിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി

എന്നാൽ പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരം തനിക്കൊപ്പം വന്നതാണെന്ന് അധ്യാപിക പറയുന്നു. സമാന കേസിൽ അധ്യാപികക്കെതിരെ മറ്റൊരു കേസ് പോലീസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനിടെയാണ് അധ്യാപികയെയും പെൺകുട്ടിയെയും കാണാതായത്. കൊച്ചിയിലെ ബസ് സ്റ്റാൻഡിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. പെൺകുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടു.
 

Share this story