തൃശ്ശൂരിൽ കുടുംബവഴക്കിനിടെ അച്ഛന്റെ കുത്തേറ്റ് രണ്ട് മക്കൾക്ക് പരുക്ക്; പ്രതി അറസ്റ്റിൽ
May 23, 2023, 08:29 IST

തൃശ്ശൂരിൽ അച്ഛന്റെ കുത്തേറ്റ് രണ്ട് മക്കൾക്ക് പരുക്ക്. കണ്ണമ്പ്ര സ്വദേശി ശ്രീധരനാണ് മക്കളായ മഹേഷ്, മനോജ് എന്നിവരെ കത്തി കൊണ്ട് കുത്തിയത്. പരുക്കേറ്റ മഹേഷിനെയും മനോജിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീധരനെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കുടുംബവഴക്കാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.