നിലമ്പൂരിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ഒമ്പതാം ക്ലാസ് വിദ്യാർഥികളായ രണ്ട് പേർ മരിച്ചു
Sep 16, 2023, 10:39 IST

നിലമ്പൂർ ചുങ്കത്തറയിൽ ബൈക്കും പിക്കപ് ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് വിദ്യാർഥികൾ മരിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർഥികളായ പാതിരിപ്പാടം സ്വദേശി യദു കൃഷ്ണ, ഉപ്പട ആനക്കല്ല് സ്വദേശി ഷിബിൻ ജിത്ത് എന്നിവരാണ് മരിച്ചത്. ചുങ്കത്തറ മാർത്തോമ സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥികളാണ്. രണ്ട് വാഹനങ്ങളും അതിവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.