അരീക്കൽ വെള്ളച്ചാട്ടത്തിൽ യുവതികളോട് അപമര്യാദയായി പെരുമാറിയ രണ്ട് പോലീസുകാർ കസ്റ്റഡിയിൽ
Aug 16, 2023, 08:29 IST

എറണാകുളം രാമമംഗലത്ത് അരീക്കൽ വെള്ളച്ചാട്ടത്തിൽ യുവതികളോട് അപമര്യാദയായി പെരുമാറിയ രണ്ട് പോലീസുകാരെ കസ്റ്റഡിയിലെടുത്തു. മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷനിലെ സിപിഒമാരാണ് കസ്റ്റഡിയിലായ രണ്ട് പേരും. വെള്ളച്ചാട്ടത്തിന്റെ താഴ് ഭാഗത്ത് നിന്നിരുന്ന യുവതികളടക്കമുള്ള സംഘത്തോട് മഫ്തിയിലായിരുന്ന ഇരുവരും കയർക്കുകയായിരുന്നു
ഇതിനിടെ ഒരാൾ യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാണ് വിവരം. യുവതികൾ പ്രതികരിച്ചതോടെ വാക്കേറ്റവും കയ്യാങ്കളിയുമായി. ഇതോടെ നാട്ടുകാർ ഇവരെ തടഞ്ഞുവെക്കുകയും പോലീസ് എത്തി കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. യുവതികൾ പരാതിയിൽ ഉറച്ചുനിന്നതോടെ പോലീസുകാരെ വൈദ്യപരിശോധനക്ക് ഹാജരാക്കി. ഇവർ മദ്യപിച്ചിരുന്നതായാണ് വിവരം.