സംസ്ഥാനത്ത് രണ്ട് ദിവസം ഔദ്യോഗിക ദുഃഖാചരണം; ഇന്ന് പൊതു അവധി
Jul 18, 2023, 07:14 IST

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് സംസ്ഥാനത്തിന്റെ ആദരം. സംസ്ഥാനത്ത് രണ്ട് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് പൊതു അവധിയായിരിക്കും. ഇന്ന് പുലർച്ചെ നാലരയോടെ ബംഗളൂരുവിൽ വെച്ചാണ് ഉമ്മൻ ചാണ്ടി അന്തരിച്ചത്. സംസ്‌കാരം കോട്ടയം പുതുപ്പള്ളിയിൽ നടക്കും. പൊതുദർശനമടക്കമുള്ള കാര്യങ്ങൾ കോൺഗ്രസ് നേതൃത്വം തീരുമാനിക്കും.