പന്തളത്ത് കെഎസ്ആർടിസി ബസും ഡെലിവറി വാനും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

accident
എംസി റോഡിൽ പന്തളത്ത് വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. പന്തളം കുരമ്പാലയിലാണ് അപകടം നടന്നത്. കെഎസ്ആർടിസി ബസും ഡെലിവറി വാനും കൂട്ടിയിടിച്ചാണ് അപകടം. കിഴക്കമ്പലം സ്വദേശി ജോൺസൺ മാത്യു(48), ആലുവ എടത്തല സ്വദേശി ശ്യാം വി എസ്(30) എന്നിവരാണ് മരിച്ചത്. രണ്ട് പേരും വാനിൽ യാത്ര ചെയ്തവരാണ്. ബസ് യാത്രക്കാർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്.
 

Share this story