ബംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു

acc

ബംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു. നിലമ്പൂർ സ്വദേശി നിഥിൻ(21), നെടുമങ്ങാട് സ്വദേശി ഷഹിൻ ഷാജഹാൻ(21) എന്നിവരാണ് മരിച്ചത്. ഇരുവരും മൈസൂരു കാവേരി കോളജിലെ മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥികളാണ്.

ഞായറാഴ്ച മൈസൂരു ഫിഷ് ലാൻഡിന് സമീപത്താണ് അപകടം. ബംഗളൂരുവിൽ നിന്നും മൈസൂരുവിലേക്ക് വരികയായിരുന്ന ബൈക്ക് മുന്നിൽ പോകുകയായിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.
 

Share this story