ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായി

Dam 1

ഇടുക്കി: ഇടുക്കിയിലെ ആനയിറങ്കല്‍ ഡാമില്‍ വളളം മറിഞ്ഞ് രണ്ടുപേരെ കാണാതായി. 301 കോളനിയിലെ താമസക്കാരായ ഗോപിനാഥന്‍, സജീവന്‍ എന്നിവരെയാണ് കാണാതായത്.

ആനയിറങ്കല്‍ ഭാഗത്തു നിന്ന് 301 കോളനിയിലേക്ക് വരുന്നതിനിടെ വള്ളം മറിയുകയായിരുന്നു. സജീവൻ അൽപസമയം നീന്തിയെങ്കിലും മുങ്ങിപ്പോയി. ഗോപിക്ക് നീന്തല്‍ അറിയില്ലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഇവർക്കായി തിരച്ചിൽ ആരംഭിച്ചു.

പ്രദേശത്ത് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരുന്നു. ആളുകള്‍ ബഹളം വെച്ചപ്പോള്‍ ആനകളെ ഓടിക്കുന്നതിനാണെന്നാണ് കരുതിയത്. പിന്നീടാണ് വള്ളം മറിഞ്ഞ് അപകടമുണ്ടായതാണെന്ന് നാട്ടുകാർക്ക് മനസ്സിലായത്

Share this story