തൃശ്ശൂരിൽ ലക്ഷങ്ങളുടെ ഹെറോയിനുമായി രണ്ട് അസം സ്വദേശികൾ പിടിയിൽ

hero

തൃശ്ശൂരിൽ ലക്ഷങ്ങൾ വില മതിക്കുന്ന ഹെറോയിനുമായി രണ്ട് പേർ പിടിയിൽ. അസം സ്വദേശികളായ അബ്ദുൽ റഹ്മാൻ, നൂറുൽ അമീൻ എന്നിവരാണ് പിടിയിലായത്. വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് എത്തിച്ച 29 ഡെപ്പി ഹെറോയിൻ ഇവരിൽ നിന്നും കണ്ടെത്തി. ചെറിയ പ്ലാസ്റ്റിക് ഡെപ്പികളിൽ ഭദ്രമായി അടച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 

അസമിൽ നിന്ന് കൊണ്ടുവന്നതാണ് മയക്കുമരുന്ന് എന്നായിരുന്നു ചോദ്യം ചെയ്യലിൽ ഇവർ ആദ്യം പറഞ്ഞത്. പിന്നീട് മറ്റൊരു അതിഥി തൊഴിലാളി നൽകിയതാണെന്ന് സമ്മതിച്ചു. ഇയാളെ കുറിച്ച് പോലീസ് അന്വേഷിക്കുകയാണ്.
 

Share this story