കരിപ്പൂരിൽ ഒരു കോടിയിലേറെ രൂപയുടെ സ്വർണവുമായി രണ്ട് യാത്രക്കാർ പിടിയിൽ
May 29, 2023, 12:03 IST

കരിപ്പൂരിൽ ഒരു കോടി 20 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ട് യാത്രക്കാർ പിടിയിൽ. മണ്ണാർക്കാട് സ്വദേശി മുഹമ്മദ് ഷെരീഫ്, കരുവാരക്കുണ്ട് സ്വദേശി സഫ്‌വാൻ എന്നിവരാണ് പിടിയിലായത്. മുഹമ്മദ് ഷെരീഫിൽ നിന്ന് 1061 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതം അടങ്ങിയ നാല് ക്യാപ്‌സ്യൂളുകളും സഫ്‌വാനിൽ നിന്ന് 1159 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതമടങ്ങിയ നാല് ക്യാപ്‌സ്യൂളുകളുമാണ് പിടികൂടിയത്. ജിദ്ദയിൽ നിന്നാണ് ഇരുവരും എത്തിയത്.