മൂലമറ്റം പുഴയിൽ ത്രിവേണി സംഗമത്തിൽ കുളിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങിമരിച്ചു

santhosh

ഇടുക്കി മൂലമറ്റം പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങിമരിച്ചു. മൂലമറ്റം സ്വദേശികളായ സന്തോഷ്, ബിജു എന്നിവരാണ് മരിച്ചത്. മൂലമറ്റം ത്രിവേണി സംഗമത്തിലാണ് അപകടമുണ്ടായത്. രാവിലെ പതിനൊന്ന് മണിയോടെ പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച് എത്തുകയായിരുന്നു

ഒഴുക്കിൽപ്പെട്ട ഇരുവരെയും ഒപ്പമുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഫയർഫോഴ്‌സ് എത്തിയാണ് രണ്ട് പേരുടെയും മൃതദേഹം പുറത്തെടുത്തത്. മൂലമറ്റം പവർഹൗസിൽ നിന്ന് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതാണ് പുഴയിൽ പെട്ടെന്ന് വെള്ളം കൂടാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു.
 

Share this story