ഹരിപ്പാട് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന 5 വയസ്സുകാരനടക്കം രണ്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റു

dog

ആലപ്പുഴ ഹരിപ്പാട് തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് പേർ പരുക്ക്. വെട്ടുവേനി സൗപർണികയിൽ ബിനു-ശ്രുതി ദമ്പതികളുടെ അഞ്ച് വയസ്സുകാരൻ മകൻ ആദികേഷ്, വെട്ടുവേനി ആലുംമൂട്ടിൽ തെക്കതിൽ രാജശ്രീ(44) എന്നിവർക്കാണ് കടിയേറ്റത്. ബുധനാഴ്ചയാണ് സംഭവം

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ആദികേഷിന്റെ ഇടത്തെ കയ്യിലും നടുവിനുമാണ് കടിയേറ്റത്. വീടിന് സമീപം മീൻ വെട്ടുകയായിരുന്ന കാലിനാണ് കടിയേറ്റത്. ഇരുവരെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമിച്ച നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി.
 

Share this story