പാലക്കാട് ഗ്യാസിൽ നിന്നും തീ പടർന്ന് രണ്ട് സഹോദരിമാർക്ക് ദാരുണാന്ത്യം
Sep 7, 2023, 17:07 IST

പാലക്കാട് ഷൊർണൂർ വാണിയംകുളത്ത് പൊള്ളലേറ്റ് സഹോദരിമാർ മരിച്ചു. ഗ്യാസിൽ നിന്ന് തീ പടർന്ന് പൊള്ളലേറ്റാണ് രണ്ട് പേർ മരിച്ചത്. നീലാമലക്കുന്ന് സ്വദേശികളായ തങ്കം, പത്മിനി എന്നിവരാണ് മരിച്ചത്.