നെടുങ്കണ്ടത്ത് വെള്ളച്ചാട്ടത്തിൽ കാൽ തെന്നി വീണ് രണ്ട് വിദ്യാർഥികൾ മരിച്ചു
Aug 6, 2023, 08:44 IST

ഇടുക്കി നെടുങ്കണ്ടത്ത് തൂവൽ അരുവിയിലെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് വിദ്യാർഥികൾ മരിച്ചു. നെടുങ്കണ്ടം താന്നിമൂട് സ്വദേശി സെബിൻ സജി, പാമ്പാടുംപാറ കുരിശുമല സ്വദേശി അനില രവീന്ദ്രൻ എന്നിവരാണ് മരിച്ചത്. കാൽ തെന്നി താഴേക്ക് വീണാണ് അപകടത്തിൽപ്പെട്ടതെന്നാണ് സൂചന
വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് യുവാവും യുവതിയും എത്തിയ ബൈക്കും ചെരുപ്പും കണ്ടെത്തിയതോടെയാണ് ഇവർ അപകടത്തിൽപ്പെട്ടതായി സംശയം വന്നത്. തുടർന്ന് നടത്തിയ തെരച്ചിലിൽ രാത്രി 11 മണിയോടെ ഒരാളുടെ മൃതദേഹം കണ്ടെത്തി. തുടർന്ന് രണ്ടാമത്തെ മൃതദേഹവും ലഭിച്ചു.