കൊല്ലത്ത് ഡെങ്കിപ്പനിയെ തുടർന്ന് അഞ്ചാം ക്ലാസ് വിദ്യാർഥിയടക്കം രണ്ട് മരണം

denk

കൊല്ലത്ത് ഡെങ്കിപ്പനിയെ തുടർന്ന് രണ്ട് മരണം. ചവറ സ്വദേശി അരുൺ കൃഷ്ണ(33), ചാത്തന്നൂർ സെന്റ് ജോർജ് യുപി സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥി അഭിജിത്ത് എന്നിവരാണ് മരിച്ചത്. ഒഴുകുപാറ സ്വദേശി ബൈജു-ഷൈമ ദമ്പതികളുടെ മകനാണ് അഭിജിത്ത്. പാരിപ്പിള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു

പത്തനംതിട്ടയിലും ഇന്ന് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുണ്ടുകോട്ടക്കൽ സ്വദേശി അഖിലയാണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
 

Share this story