കാസർകോട് സ്‌കൂൾ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർഥികൾക്ക് പരുക്ക്

കാസർകോട് ജില്ലയിലെ മലയോര പ്രദേശമായ ബാഡൂരിൽ കുട്ടികളെ കയറ്റാനായി പോകുകയായിരുന്ന സ്‌കൂൾ ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു.

കുനിൽ സ്‌കൂളിന്റെ ബസാണ് ബാഡൂരിൽ റോഡിൽ നിന്നും താഴ്ചയിലേക്ക് മറിഞ്ഞത്. വിദ്യാർഥികളെ കയറ്റാനായി പോകുമ്പോഴായിരുന്നു അപകടം. ഈ സമയത്ത് വളരെ കുറച്ച് കുട്ടികളെ ബസിലുണ്ടായിരുന്നുളളു. അതിനാൽ വലിയ അപകടമാണ് വഴി മാറിയത്. പരുക്കേറ്റ വിദ്യാർഥികളുടെ നില ഗുരുതരമല്ല
 

Share this story