പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾ മരിച്ചു
Jul 12, 2023, 17:17 IST

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് രണ്ട് പേർ മരിച്ചു. പെരുവമ്പ് സ്വദേശി സി വിനു, പൊൽപ്പുള്ളി വേർകോലി സ്വദേശി എൻ വിനിൽ എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് മൂന്നരയോടെയാണ് അപകടമുണ്ടായത്. വീടിന്റെ സ്ലാബ് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ഭിത്തി മുഴുവനായി ഇടിഞ്ഞ് തൊഴിലാളികളുടെ ദേഹത്ത് വീഴുകയായിരുന്നു. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.