കണ്ണൂരിൽ ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

accident
കണ്ണൂർ എകെജി ആശുപത്രിക്ക് സമീപം മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കാസർകോട് സ്വദേശികളായ മനാഫ്, ലത്തീഫ് എന്നിവരാണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. കണ്ണൂരിൽ നിന്ന് പുതിയ തെരു ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും മംഗളൂരുവിൽ നിന്ന് ആയിക്കരയിലേക്ക് വന്ന മിനി ലോറിയുമാണ് കൂട്ടിയിടിച്ചത്.
 

Share this story