തൈക്കാട് സർക്കാർ ആശുപത്രിയിൽ രണ്ടര വയസ്സുകാരന് ചികിത്സ നിഷേധിച്ചെന്ന് പരാതി

thycaud

തിരുവനന്തപുരം തൈക്ക് സർക്കാർ ആശുപത്രിയിൽ രണ്ടര വയസ്സുകാരന് ചികിത്സ നിഷേധിച്ചതായി പരാതി. തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിക്കെതിരെയാണ് ആക്ഷേപം. സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയ കാരണം ചൂണ്ടിക്കാട്ടിയാണ് കുട്ടിയെ ഡോക്ടർ ചികിത്സിക്കാൻ വിസമ്മതിച്ചതെന്ന് മാതാപിതാക്കൾ പറയുന്നു.

പനിയും ശ്വാസം മുട്ടലും കാരണം ഇന്നലെ രാത്രിയാണ് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ ശ്രീകല എന്ന ഡോക്ടർ പരിശോധിക്കാൻ തയ്യാറായില്ല. പോലീസുകാരാട് അടക്കം ഇവർ ധാർഷ്ട്യത്തോടെ പെരുമാറിയെന്നാണ് വാർത്ത. ഇതേ ഡോക്ടർക്കെതിരെ നേരത്തെയും സമാനമായ ആരോപണങ്ങൾ ഉയർന്നിരുന്നു.
 

Share this story