ദേശീയപാതയിൽ ഇരുചക്ര വാഹനങ്ങൾ അനുവദിക്കരുത്; ഗതാഗത സെക്രട്ടറിയുടെ ശുപാർശ സർക്കാരിന്

road

ദേശീയ പാതയിൽ ഇരുചക്ര വാഹനങ്ങൾ അനുവദിക്കരുതെന്ന ശുപാർശയുമായി ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ. സർവീസ് റോഡിലൂടെ മാത്രം ഇരുചക്ര വാഹനങ്ങൾ അനുവദിച്ചാൽ മതിയെന്നാണ് ശുപാർശ. കരട് നിർദേശം സർക്കാരിന് കൈമാറിയിട്ടുണ്ട്

ദേശീയപാതാ വികസനം പൂർത്തിയാകുമ്പോൾ ഇരുചക്ര വാഹനങ്ങളെ പൂർണമായും അവിടെ നിരോധിക്കണമെന്നതാണ് ബിജു പ്രഭാകറിന്റെ നിർദേശം. കാറുകളുടെയും വലിയ വാഹനങ്ങളുടെയും സുഗമമായ സഞ്ചാരത്തിന് ഇരുചക്ര വാഹനങ്ങൾ തടസ്സമാകാതിരിക്കാനാണ് നീക്കം

സംസ്ഥാനത്തുണ്ടാകുന്ന ഭൂരിഭാഗം അപകടങ്ങളും ഇരുചക്ര വാഹനങ്ങളുടേതാണെന്നാണ് കണക്ക്. കഴിഞ്ഞ വർഷം ബൈക്ക് അപകടത്തിൽ മാത്രം 1288 പേരാണ് മരിച്ചത്. 2021ൽ 1069 പേർ മരിച്ചു.
 

Share this story