കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ടയറിന് തീപിടിച്ചു

ksrtc

കോഴിക്കോട് ഓടിക്കൊണ്ടിരിക്കുകയായിരുന്ന കെ എസ് ആർ ടി സി ബസ്സിന്റെ ടയറിന് തീപിടിച്ചു. ബസിന്റെ ഡ്രൈവറുടെ വശത്തുള്ള പുറകിലെ ടയറിൽ നിന്ന് പുക ഉയരുന്നത് കണ്ട് പെട്ടെന്ന് ബസ് നിർത്തുകയായിരുന്നു.

ഇന്ന് രാവിലെ 8 മണിയോടെയയായിരുന്നു സംഭവം. മുക്കം പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. താമരശ്ശേരിയിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്.


അഗ്‌നിരക്ഷാസേനയും മുക്കം പൊലീസും സ്ഥലത്തെത്തി തീയണച്ചു. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. തീപിടിക്കാനിടയായ സാഹചര്യം എന്താണെന്ന് വ്യക്തമായിട്ടില്ല.

Share this story