എ.സി മൊയ്തീന്റെ വീട്ടിലേക്ക് യുഡിഎഫ് മാർച്ച്: അടിച്ചോടിച്ച് സിപിഎം പ്രവർത്തകർ
Aug 22, 2023, 14:40 IST

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി എ സി മൊയ്തീന്റെ വീട്ടിൽ ഇ ഡി റെയ്ഡ് നടക്കുന്നതിനിടെ മാർച്ച് നടത്തിയ യുഡിഎഫ് പ്രവർത്തകരെ അടിച്ചോടിച്ച് സിപിഎം പ്രവർത്തകർ. മൊയ്തീന്റെ രാജി ആവശ്യപ്പെട്ടായിരുന്നു യുഡിഎഫ് മാർച്ച്. എന്നാൽ സ്ഥലത്തുണ്ടായിരുന്ന സിപിഎം പ്രവർത്തകർ യുഡിഎഫ് പ്രവർത്തകരെ മർദിച്ചതോടെ മാർച്ചിനെത്തിയവർ പിന്തിരിഞ്ഞോടി. ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരെ മർദിച്ച് ഒതുക്കുകയായിരുന്നു സിപിഎം എന്ന് പിന്നീട് യുഡിഎഫ് നേതാക്കളും പ്രവർത്തകരും കുറ്റപ്പെടുത്തി.