ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചത് കൊണ്ടാകും യുഡിഎഫ് പ്രശ്‌നം കോംപ്രമൈസ് ചെയ്തത്: സുരേന്ദ്രൻ

K Surendran

കാക്ക ചത്താലും അടിയന്തര പ്രമേയം അവതരിപ്പിക്കുന്ന യുഡിഎഫ് ഗണപതി വിഷയത്തിൽ അടിയന്തര പ്രമേയത്തിന് തയ്യാറാകുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചതു കൊണ്ടാകാം യുഡിഎഫ് പ്രശ്‌നം കോംപ്രമൈസ് ചെയ്തത്. എൽഡിഎഫുമായി ഒത്തുതീർപ്പുണ്ടാക്കി കൊണ്ടാണ് യുഡിഎഫ് ഈ വിഷയത്തിൽ മുന്നോട്ടു പോയത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയാണ് യുഡിഎഫ് ഈ നിലപാട് സ്വീകരിച്ചതെന്ന് സുരേന്ദ്രൻ പറഞ്ഞു

ഗണപതിക്ക് പകരം മറ്റൊരു ദൈവം ആയിരുന്നുവെങ്കിൽ യുഡിഎഫ് ഇതേ നിലപാട് സ്വീകരിക്കുമായിരുന്നോ. ഇക്കാര്യത്തിൽ നിയമസഭക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും. പത്താം തീയതി ബിജെപിയുടെ പ്രതിഷേധം നിയമസഭക്ക് മുന്നിൽ നടത്തും. ഷംസീർ സഭയ്ക്ക് പുറത്ത് മാപ്പും പറയും വരെ പ്രതിഷേധം തുടരാനാണ് തീരുമാനമെന്നും സുരേന്ദ്രൻ പറഞ്ഞു.
 

Share this story