കല്ലുവാതുക്കൽ പഞ്ചായത്തിൽ യുഡിഎഫ് അവിശ്വാസ പ്രമേയം പാസായി; ബിജെപിക്ക് ഭരണം നഷ്ടമായി

congress

കൊല്ലം കല്ലുവാതുക്കൽ പഞ്ചായത്തിൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. കൊല്ലം ജില്ലയിൽ ബിജെപി ഭരിക്കുന്ന ഏക പഞ്ചായത്താണിത്. യുഡിഎഫിൻരെ അവിശ്വാസപ്രമേയത്തെ എൽഡിഎഫ് പിന്തുണച്ചു. ഒമ്പതിനെതിരെ 14 വോട്ടുകൾക്കാണ് പ്രമേയം പാസായത്. 

യുഡിഎഫിന്റെ എട്ട് അംഗങ്ങൾക്കൊപ്പം എൽഡിഎഫിലെ ആറ് പേരും പ്രമേയത്തെ പിന്തുണച്ചു. ബിജെപിയുടെ ഒമ്പത് അംഗങ്ങൾ എതിർത്തു. പുതിയ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പിന്നീട് നടക്കും.
 

Share this story