മിത്ത് വിവാദം സഭയിൽ കത്തിക്കേണ്ടതില്ലെന്ന് യുഡിഎഫ്; സ്പീക്കർ തിരുത്തണമെന്ന് ആവശ്യപ്പെടും
Aug 7, 2023, 11:21 IST

മിത്ത് വിവാദം നിയമസഭയിൽ കത്തിക്കേണ്ടെന്ന് യുഡിഎഫിൽ തീരുമാനം. വിഷയം നിയമസഭയിൽ പരാമർശിച്ചാൽ മതിയെന്നും അതിനപ്പുറം വലിയ നിലയിൽ ഉന്നയിക്കേണ്ടതില്ലെന്നുമാണ് യുഡിഎഫ് തീരുമാനിച്ചത്. സ്പീക്കർക്കെതിരെ അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവരാൻ പറ്റില്ലെന്നത് പരിമിതിയാണ്.
സ്പീക്കർ പരാമർശം തിരുത്തണമെന്ന് ആവശ്യപ്പെടും. പ്രധാനപ്പെട്ട വിഷയങ്ങളിൽ മുഖ്യമന്ത്രി തുടരുന്ന മൗനം രാഷ്ട്രീയമായി ഉന്നയിക്കാനും തീരുമാനമായി. മിത്ത് വിവാദത്തിൽ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടതില്ലെന്ന എൻ എസ് എസ് നിലപാട് പക്വതയാർന്നതാണെന്നും യുഡിഎഫ് വിലയിരുത്തി.