ഉമ്മന്‍ ചാണ്ടി വയ്യാതെ കിടന്നപ്പോൾ തന്നെ ഉപതെരഞ്ഞെടുപ്പ് പ്രചാരണം യുഡിഎഫ് തുടങ്ങി: കെ സുരേന്ദ്രൻ
Updated: Aug 14, 2023, 12:25 IST

വിവാദ പരാമർശവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ഉമ്മൻ ചാണ്ടി വയ്യാതെ കിടക്കുമ്പോൾ തന്നെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രചാരണം യുഡിഎഫ് ആരംഭിച്ചിരുന്നുവെന്ന് സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് സുരേന്ദ്രന്റെ വിവാദ പരാമർശം
മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത ആളാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അങ്കമാലി ഫോർ കാലടി എന്ന് പറയുന്നതു പോലെയാണ് വിഡി സതീശൻ ഫോർ പിണറായി വിജയൻ. മുഖ്യമന്ത്രിയോട് പറയാനുള്ളത് സതീശനോട് പറഞ്ഞാൽ മതി. സതീശനെ പ്രതിപക്ഷ നേതാവാക്കിയത് പിണറായിയുടെ പെട്ടി തൂക്കാനല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.