തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഒമ്പതിടത്ത് ജയം; എൽഡിഎഫ് ഏഴ് സീറ്റുകൾ വിജയിച്ചു
Aug 11, 2023, 15:11 IST

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുൻതൂക്കം. 17 വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഒമ്പതിടത്ത് യുഡിഎഫും ഏഴിടത്ത് എൽഡിഎഫും വിജയിച്ചു. ഒരു സീറ്റ് ബിജെപി നേടി. എൽഡിഎഫിന് മൂന്ന് സിറ്റിംഗ് സീറ്റുകൾ നഷ്ടമായി. അതേസമയം മൂന്ന് സീറ്റുകൾ പുതുതായി പിടിച്ചെടുത്തു.
യുഡിഎഫിന് മൂന്ന് സിറ്റിംഗ് സീറ്റുകൾ നഷ്ടമായി. പുതുതായി രണ്ട് സീറ്റുകൾ പിടിച്ചെടുത്തു. രണ്ട് ബ്ലോക്ക് പഞ്ചായത്ത് 15 ഗ്രാമ പഞ്ചായത്ത് വാർഡുകളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. മലപ്പുറം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് വാർഡുകളും യുഡിഎഫ് നിലനിർത്തി.