ഏക സിവിൽ കോഡിനെതിരെ ജൂലൈ 29ന് ബഹുസ്വരത സംഗമവുമായി യുഡിഎഫ്; മതനേതാക്കളെ പങ്കെടുപ്പിക്കും

congress

ഏക സിവിൽ കോഡിനെതിരെ പ്രതിഷേധിക്കാൻ യുഡിഎഫും. ജൂലൈ 29ന് തിരുവനന്തപുരത്ത് ബഹുസ്വരത സംഗമം സംഘടിപ്പിക്കും. ബഹുസ്വരത സംഗമം ജില്ലകളിലേക്കും താലൂക്കുകളിലേക്കും ജനപ്രതിനിധികളുടെയും യുഡിഎഫ് നേതാക്കളുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കും. എല്ലാവരും ഒന്നിച്ച് നിന്നുകൊണ്ട് നീക്കത്തെ പ്രതിരോധിക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു


ബഹുസ്വരതയെ തകർക്കാനുള്ള എല്ലാ നീക്കത്തെയും പല്ലും നഖവുമുപയോഗിച്ച് തകർക്കാനുള്ള തീരുമാനമാണ് യുഡിഎഫ് എടുത്തിട്ടുള്ളത്. കോൺഗ്രസ്, മുസ്ലിം ലീഗ് പരിപാടികൾക്ക് മാറ്റമില്ല. പ്രതിഷേധത്തിൽ എല്ലാ മതനേതാക്കളേയും പങ്കെടുപ്പിക്കുമെന്നും സതീശൻ പറഞ്ഞു.

Share this story