കേന്ദ്രം അനുമതി നൽകിയാലും സിൽവർ ലൈൻ നടപ്പാക്കാൻ യുഡിഎഫ് അനുവദിക്കില്ല: സതീശൻ

satheeshan

കേന്ദ്ര സർക്കാർ അനുമതി നൽകിയാലും കേരളത്തിൽ സിൽവർ ലൈൻ നടപ്പാക്കാൻ യുഡിഎഫ് അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. റെയിൽ പാളങ്ങളിലെ വളവുകൾ നികത്തി ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം ഏർപ്പെടുത്തിയാൽ അഞ്ചോ ആറോ മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്നും കാസർകോട് എത്തിച്ചേരാം. 

കെ റെയിൽ കേരളത്തെ സാമ്പത്തികമായും പാരിസ്ഥിതികമായും തകർക്കും. കേരളത്തെ തകർക്കുന്ന പദ്ധതി അനുവദിക്കില്ലെന്നതാണ് യുഡിഎഫ് നിലപാട്. ഇന്ത്യ മുഴുവൻ നടപ്പാക്കുന്ന വന്ദേഭാരത് പദ്ധതി കേരളത്തിൽ തരില്ലെന്ന് പറയുന്നത് അനുവദിക്കാനാകില്ല. കേരളത്തിന് അവകാശപ്പെട്ടതാണ് വന്ദേഭാരത്. അല്ലാതെ കേന്ദ്രത്തിന്റെ ഔദ്യാര്യമല്ല. അതുകൊണ്ട് ബിജെപി ഇത്രത്തോളം ആഘോഷിക്കേണ്ട കാര്യമില്ലെന്നും സതീശൻ പറഞ്ഞു.
 

Share this story