നവകേരള സദസ് ബഹിഷ്‌കരിച്ച യുഡിഎഫ് നിലപാട് ഹിമാലയൻ ബ്ലണ്ടറെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Riyas

നവകേരള സദസ് ബഹിഷ്‌കരിച്ച യുഡിഎഫ് നിലപാട് ഹിമാലയൻ ബ്ലണ്ടറെന്ന് മന്ത്രി മുഹമ്മദ് റിയാസ്. നവകേരള സദസിൽ നിന്ന് പ്രതിപക്ഷ എംഎൽഎമാർ മാറി നിൽക്കുന്നത് പൊതുജനത്തെ അപമാനിക്കലാണെന്നും സദസുമായി ജനം പൂർണമായി സഹകരിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. 

യുഡിഎഫിലെ ചില നേതാക്കളുടെ പിടിവാശി കാരണം സർക്കാർ ചെയ്യുന്ന എന്തിനെയും എതിർക്കുക എന്നതിന്റെ ഭാഗമാണ് പ്രതിപക്ഷത്തിന്റെ നവകേരള സദസ് ബഹിഷ്‌കരണമെന്നും റിയാസ് പറഞ്ഞു. എന്നാൽ ഇതിന് മറുപടിയുമായി യുഡിഎഫ് കൺവീനർ എംഎം ഹസൻ രംഗത്തുവന്നു. ചരിത്ര ബ്ലണ്ടറാണ് നവകേരള സദസ് എന്നായിരുന്നു ഹസന്റെ മറുപടി. ആഡംബരവും ധൂർത്തുമാണത്. അതിൽ പങ്കെടുത്താലാണ് ബ്ലണ്ടറാകുക എന്നും ഹസൻ പരിഹസിച്ചു
 

Share this story