ഭരണഘടനാ വിരുദ്ധമായ നടപടികള്‍ അംഗീകരിക്കില്ല; ബില്ലുകളില്‍ ഒപ്പിടാനാകില്ല: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

Arif Muhamed Khan

ബില്ലുകളില്‍ ഒപ്പിടാനാകില്ലെന്ന നിലപാടിലുറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനാ വിരുദ്ധമായ നടപടികള്‍ക്ക് അംഗീകാരം നല്‍കാനാകില്ലെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു. ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് കേന്ദ്രവുമായി കൂടിയാലോചിക്കണമെന്നതാണ് ചട്ടം. ഗവര്‍ണര്‍ സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത് ഭരണഘടന സംരക്ഷിക്കാനാണെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ പറഞ്ഞു.

ഒരു ഇടവേളയ്ക്ക് ശേഷമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് ബില്ലുകളില്‍ ഒപ്പിടാനാകില്ലെന്ന മുന്‍ നിലപാട് ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നത്.

ഇന്ത്യ ജനാധിപത്യ രാജ്യമായതിനാല്‍ തന്നെ പ്രമേയങ്ങള്‍ പാസാക്കാന്‍ നിയമസഭകള്‍ക്ക് അധികാരമുണ്ടെന്നാണ് ഇന്ന് ഡല്‍ഹിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞത്. അതേസമയം തന്നെ ബില്ലുകള്‍ ഒപ്പിടുന്ന കാര്യത്തില്‍ കേന്ദ്രവുമായി കൂടിയാലോചിക്കണമെന്നത് ചട്ടമാണെന്നും ഭരണഘടനാ വിരുദ്ധമായ ഒരു നീക്കവും തന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

Share this story