പൂവാർ കോസ്റ്റൽ പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ വാഹന പ്രചരണ റാലി സംഘടിപ്പിച്ചു

Kerala

തിരുവനന്തപുരം: പൂവാർ കോസ്റ്റൽ പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ പെരുമ്പഴുതൂർ എസ് പി സി വിദ്യാർത്ഥികളെയും കാരക്കോണം തണലോരം ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങളെയും സംഘടിപ്പിച്ച് വൈകുന്നേരം 03.30 ന് പുതിയതുറയിൽ പുതിയതുറ   st. നിക്കോളാസ് ചർച്ച് ഫാദർ ജോസ് ഉദ്ഘാടനം നിർവഹിച്ച്  പൂവാർ കോസ്റ്റൽ പോലീസ് സ്റ്റേഷൻ ISHO എൻ. ബിജു  ഫ്ലാഗ് ഓഫ് ചെയ്തു.

കരിങ്കുളം, പൂവാർ ഫിഷ് ലാൻഡിങ് സെന്റർ എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി ലഹരി  വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിച്ചും തീരദേശവാസികളുടെ ശ്രദ്ധ ആകർഷിച്ചും കടന്നു വന്ന പ്രസ്തുത വാഹന പ്രചരണ റാലിയിൽ എസ് പി സി കുട്ടികൾ ലഹരിക്കെതിരെ നൃത്ത ആവിഷ്കരണം നടത്തുകയും ലഹരിക്കെതിരെ ഒരു ഗോൾ, ലഹരിക്കെതിരെ പ്രതിജ്ഞ എടുത്തും തീരദേശവാസികളുടെ സഹകരണം ഉറപ്പാക്കി

പ്രസ്തുത റാലി വൈകുന്നേരം 05.30 മണിയോടുകൂടി  5 km സഞ്ചരിച്ച് തീരദേശത്തെ പ്രകമ്പനം കൊള്ളിച്ചു പൂവാർ പൊഴിക്കര ഗോൾഡൻ ബീച്ചിൽ അവസാനിക്കുകയുണ്ടായി.

| Kerala

Share this story