കുന്നംകുളം അഞ്ഞൂരിൽ സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

anjoor

തൃശ്ശൂർ കുന്നംകുളം അഞ്ഞൂരിൽ സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് താമസിച്ചിരുന്ന യുവാവിനെ കഴിഞ്ഞ ദിവസം കാണാതായിരുന്നു. ഇതിനിടയിലാണ് സെപ്റ്റിക് ടാങ്കിന്റെ മുകൾ വശത്തെ സ്ലാബ് ഇളകിയതായി പോലീസിന് വിവരം ലഭിച്ചത്

തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സെപ്റ്റിക് ടാങ്കിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ പറമ്പിന്റെ ഉടമ ശിവരാമനെ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
 

Share this story