ഏകീകൃത സിവിൽ കോഡ് വിശ്വാസികളുടെ ജീവിതത്തിന് പ്രയാസം സൃഷ്ടിക്കും: പാളയം ഇമാം
Jun 29, 2023, 10:22 IST

ഏകീകൃത സിവിൽകോഡ് വിശ്വാസികളുടെ ജീവിതത്തിന് പ്രയാസം സൃഷ്ടിക്കുമെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി. ഇപ്പോഴത്തെ ചർച്ചകൾ ഉചിതമല്ല. ഏകീകൃത സിവിൽകോഡ് ഭരണഘടനക്ക് എതിരാണെന്നും തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹിൽ അദ്ദേഹം പറഞ്ഞു
ഏകീകൃത സിവിൽകോഡ് ഭരണഘടനക്ക് എതിരാണ്. ഇത് നടപ്പാക്കാനുള്ള തീരുമാനത്തിൽ നിന്ന് കേന്ദ്രസർക്കാർ പിൻമാറണം. ഏക സിവിൽ കോഡിനെ ഒരുമിച്ച് നിന്ന് എതിർക്കണം. മണിപ്പൂരിൽ വലിയ കലാപം നടക്കുന്നു. ധ്രുവീകരണ രാഷ്ട്രയീം നാടിന്റെ സമാധാനം തകർക്കുമെന്നാണ് മണിപ്പൂർ തെളിയിക്കുന്നതെന്നും പാളയം ഇമാം പറഞ്ഞു.